Breaking News

'ലുട്ടാപ്പി ഒരു പോപ്പുലര്‍ കഥാപാത്രമാണ്' ; പേര് കിട്ടിയതിന്റെ കഥ പറഞ്ഞ് റഹീം..


 സോഷ്യല്‍മീഡിയയില്‍ തന്നെ ട്രോളാന്‍ ഉപയോഗിക്കുന്ന 'ലുട്ടാപ്പി' എന്ന പേര് വന്നതിന് പിറകിലെ കഥ പറഞ്ഞ് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. ലുട്ടാപ്പി എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ നിറം മാറ്റാന്‍ അതിന്റെ പ്രസിദ്ധീകരണം ശ്രമം നടത്തിയതോടെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ക്യാമ്ബയിന്‍ നടന്നിരുന്നു. ഈ സമയത്താണ് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരള യാത്ര നടക്കുന്നത്. ഇതിനെ പരിഹസിച്ച്‌ ലുട്ടാപ്പിയെ രക്ഷിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂവെന്ന് പറഞ്ഞതില്‍ നിന്നാണ് ഇത്തരമൊരു പേര് തനിക്ക് വന്നതെന്ന് റഹീം പറയുന്നു. മാതൃഭൂമിയോടായിരുന്നു റഹീമിന്റെ പ്രതികരണം.


റഹീമിന്റെ പ്രതികരണം-


'വളരെ ക്രിയേറ്റീവായ ട്രോളുകള്‍ വരാറുണ്ട്.


ആ ട്രോളുകള്‍ പഴയകാലത്തെ കാര്‍ട്ടൂണുകളാണ്. പഴയകാലെേത്ത ഓട്ടോഗ്രാഫാണ് ഇപ്പോഴത്തെ സെല്‍ഫി. ലുട്ടാപ്പി എന്ന കഥാപാത്രത്തിന്റെ നിറം മാറ്റാന്‍ വലിയ ശ്രമം നടന്നു. അത് പിന്‍വലിക്കാന്‍ പ്രസിദ്ധീകരണം നടത്തി. വലിയ ജനകീയ മൂവ്‌മെന്റായിരുന്നു അത്. ലുട്ടാപ്പിക്ക് അതി ഭീകരമായ സ്വീകാര്യത കിട്ടി.


ഇതേസമയത്ത് കേരളത്തില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനായി മുല്ലപ്പള്ളിയുടെ ജാഥ.ജാഥയില്‍ ശുഷ്‌കമായ സദസാണ് കാണുന്നത്. മുല്ലപ്പള്ളി വലിയൊരു ക്രൗഡ് പുള്ളര്‍ ലീഡറല്ലെന്നാണ് എന്റെയൊരു കാഴ്ച്ചപ്പാട്. ഒരു വശത്ത് ആളുകളില്ലാത്ത സദസ്. മറുവശത്ത് ലുട്ടാപ്പിക്ക് വേണ്ടിയുള്ള പോരാട്ടം. സ്വാഭാവികമായും കേരള രാഷ്ട്രീയത്തിലെ ഏതെങ്കിലുമൊരു നേതാവ് വിട്ടുപോയാല്‍ ഇതുപോലൊരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ. സോഷ്യല്‍ മീഡിയ എന്നത് സ്വതന്ത്രമായ തെരുവാണ്. അവിടെ പലതരത്തിലുള്ള ആളുകള്‍ ഉണ്ടാകും. ലുട്ടാപ്പി എന്നത് പോപ്പുലര്‍ ആയ കഥാപാത്രമാണ്. ഞാനത് അവഗണിക്കുകയാണെങ്കിലും ആ കഥാപാത്രത്തിന് ജനകീയത ഉണ്ടെന്നത് സത്യമാണ്.' റഹീം പറഞ്ഞു.

No comments