കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.
കല്‍പ്പറ്റ: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ടര്‍ഫ് കോര്‍ട്ട്, മൈതാനങ്ങള്‍ എന്നിവിടങ്ങളിലെ കൂട്ടം ചേര്‍ന്നുളള മല്‍സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ഏപ്രില്‍ 30 വരെ നിരോധിച്ചു. എന്നാല്‍, ഒറ്റയ്ക്കുളള വ്യായാമങ്ങള്‍, നടത്തം, ഓട്ടം, സൈക്കിളിങ് എന്നിവക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.
കല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ രണ്ടുമണിക്കൂറില്‍ കൂടാനോ, നൂറില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനോ പാടില്ല. മുന്‍കൂട്ടി തീരുമാനിക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ബന്ധപ്പെട്ട പോലിസ് സ്റ്റേഷനില്‍നിന്നും അനുമതി വാങ്ങണം.

No comments