ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ലോകമെമ്ബാടുമുള്ള തിരഞ്ഞെടുപ്പ് ഏജന്‍സികള്‍ക്ക് നേരില്‍ കണ്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന പ്രത്യേക പരിപാടിയില്‍ കോട്ടയം ജില്ല കേരളത്തെ പ്രതിനിധീകരിക്കും
കോട്ടയം: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ലോകമെമ്ബാടുമുള്ള തിരഞ്ഞെടുപ്പ് ഏജന്‍സികള്‍ക്ക് നേരില്‍ കണ്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്ന പ്രത്യേക പരിപാടിയില്‍ കോട്ടയം ജില്ല കേരളത്തെ പ്രതിനിധീകരിക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ വിര്‍ച്വല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാം 26 രാജ്യങ്ങളില്‍ ഓണ്‍ലൈനില്‍ തല്‍സമയം പ്രദര്‍ശിപ്പിക്കും.
തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 4.30 വരെ നടക്കുന്ന പരിപാടിയില്‍ 15 മിനിറ്റാണ് കോട്ടയം ജില്ലയ്ക്ക് അനുവദിക്കുക. അന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലെ നടപടികളും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കും.

No comments