നേമത്ത് കോണ്‍ഗ്രസ് മാര്‍ക്‌സിസ്‌റ്റ് സഖ്യമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍.
തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസ് മാര്‍ക്‌സിസ്‌റ്റ് സഖ്യമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസും മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയും ചേര്‍ന്ന് മണ്ഡലത്തില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങള്‍ തനിക്കൊപ്പമാണ്. നേമത്തെ കോമയിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേമത്ത് നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് കോണ്‍ഗ്രസ്-സി.പി.എം ധാരണ. കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഈ ധാരണയുടെ ഭാഗമാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. 'എന്നെ തോല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് പറയുന്നു.

No comments