Breaking News

രാ​ജ്യ​ത്ത് മേ​യ് ഒ​ന്ന് മു​ത​ല്‍ മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്നു

 


ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് മേ​യ് ഒ​ന്ന് മു​ത​ല്‍ മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്നു. പ​തി​നെ​ട്ട് വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ര്‍​ക്കും മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​വി​ധ ഫാ​ര്‍​മ ക​മ്ബ​നി​ക​ളു​മാ​യും വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​മാ​യും ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു ക​മ്ബ​നി​ക​ളി​ല്‍ നി​ന്നു വാ​ക്സി​ന്‍ നേ​രി​ട്ടു വാ​ങ്ങാം. ക​മ്ബ​നി​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന വാ​ക്സിന്‍റെ 50 ശ​ത​മാ​നം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു ന​ല്‍​ക​ണ​മെ​ന്നു യോ​ഗം തീ​രു​മാ​നി​ച്ചു.

No comments