ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ജലീലിന് നിയമപരമായി മുന്നോട്ടു പോകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായം തന്നയായിരുന്നു അല്‍പം മുമ്ബ് നിയമന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നത്. കീഴ്‍ക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജിവെക്കുന്ന കീഴ്‍വഴക്കമില്ല. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കുന്നത് നിയമവിരുദ്ധമല്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ ലോകായുക്തയുടെ പരാമര്‍ശം ഉണ്ടായപ്പോള്‍ രാജിവെച്ചിട്ടുണ്ടോയെന്നും എ കെ ബാലന്‍ ചോദിച്ചിരുന്നു.

No comments