തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്ഷുഭിതനായി ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍
ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ക്ഷുഭിതനായി ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍. ഈ പാര്‍ട്ടി ഡി.എം.കെയാണെന്നും ഞാന്‍ കലൈഞ്ജറുടെ മകനാണെന്നുമുള്ള കാര്യം മോദി മറക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊന്നും ഞാന്‍ ഭയെപ്പടില്ലെന്നും അദ്ദേഹം പെരമ്ബല്ലൂരില്‍ പറഞ്ഞു.
''ഇന്ന് രാവിലെ ഞാന്‍ ചെന്നൈയില്‍നിന്ന് ഞാന്‍ തിരുച്ചിയില്‍ എത്തി. ചെന്നൈയിലെ എന്‍റെ മകളുടെ വീട്ടില്‍ റെയ്ഡ് നടന്നതായി അറിഞ്ഞു. മോദി സര്‍ക്കാര്‍ ഇപ്പോള്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനെ സംരക്ഷിക്കുന്നു. മോദിയോട് ഇത് ഡി.എം.കെ ആണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് മറക്കരുത്, ഞാന്‍ കലൈഞ്ജറുടെ മകനാണ്.

No comments