മറ്റൊരു സിനിമ താരം കൂടി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ട്
സുരേഷ് ഗോപി, മുകേഷ്, ധര്‍മജന്‍, ഗണേഷ്കുമാര്‍ തുടങ്ങിയ ചലച്ചിത്ര താരങ്ങളൊക്കെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. എന്നാല്‍ മറ്റൊരു സിനിമ താരം കൂടി ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ട്. കേരളത്തിലെ ശ്രദ്ധേയ മണ്ഡലമായ അരൂരിലാണ് താരം കന്നി അങ്കത്തിനിറങ്ങിയിരിക്കുന്നത്. നടി പ്രിയങ്ക അനൂപാണ് അരൂരില്‍ കന്നിയങ്കത്തിനിറങ്ങിയിരിക്കുന്നത്.
മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ പ്രിയങ്കയാണ് ടെലിവിഷന്‍ ചിഹ്നത്തില്‍ ഇക്കുറി അരൂരില്‍ ജനവിധി തേടുന്നത്. ജനങ്ങള്‍ക്ക് പ്രിയങ്കരിയാകുമെന്ന ആത്മവിശ്വാസം കൈമുതലാക്കിയാണ് കന്നിയങ്കം.

No comments