ഇന്ത്യയില്‍ നിന്നുമുളളതും, തിരിച്ചുമുളള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയയും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുമുളളതും, തിരിച്ചുമുളള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയയും. മേയ് 15 വരെയാണ് താല്‍ക്കാലികമായ ഈ വിലക്കെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ അറിയിച്ചു. വിലക്ക് നീട്ടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്‌താല്‍ കൊവിഡ് വ്യാപനമുണ്ടാകുമെന്നത് വ്യക്തമാണെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ നിലവില്‍ ഐ.പി.എലില്‍ പങ്കെടുക്കാനെത്തിയ ഓസ്‌ട്രേലിയന്‍ അന്താരാഷ്‌ട്ര താരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ കുടുങ്ങുമെന്ന് ഉറപ്പായി.
ബ്രിട്ടണ്‍, യു.എ.ഇ, കാനഡ, ന്യൂസിലാന്റ്, ഹോങ്‌കോംഗ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യയിലേക്കുളള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

No comments