Breaking News

റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച്‌ മെയ് ഒന്നിന് ഇന്ത്യയിലെത്തും

 


മോസ്‌കോ: റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച്‌ മെയ് ഒന്നിന് ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ വാക്‌സിന്‍ മഹാമാരിയെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആദ്യ ഘട്ടത്തില്‍ എത്രമാത്രം വാക്‌സിന്‍ അയക്കുമെന്നോ എവിടെയായിരിക്കും അതിന്റെ നിര്‍മാണമെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.

ഇന്ത്യയില്‍ പ്രതിമാസം 50ദശലക്ഷം ഡോസ് വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് ആര്‍ഡിഐഎഫിന്റെ പ്രതീക്ഷ. രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിന്‍ ആണ് സ്പുട്‌നിക്ക്.

No comments