Breaking News

ഇടതിന് എതിരായി മാറുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്ന ഒരേയൊരു ഘടകം.., വോട്ടെണ്ണലിന് അഞ്ചുനാള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണസാദ്ധ്യത ഇങ്ങനെ...



തിരുവനന്തപുരം: ഏപ്രില്‍ ആറിന് പെട്ടിയിലായ വോട്ടുകള്‍ എണ്ണാന്‍ ഇനി അഞ്ച് ദിവസം. മുന്നണി നേതൃത്വങ്ങളുടെയും സ്ഥാനാര്‍ത്ഥികളുടെയും നെഞ്ചിടിപ്പ് ഉയരുന്നു. തുടര്‍ ഭരണം ഉറപ്പെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി നേതൃത്വം . വോട്ടെടുപ്പിന് തൊട്ടുപിന്നാലെ നടത്തിയ കണക്കെടുപ്പുകളില്‍ അവര്‍ വിശ്വാസമര്‍പ്പിക്കുന്നു. വിവിധ ജില്ലകളില്‍ നിന്നടക്കം ശേഖരിച്ച കണക്കുകള്‍ പരിശോധിച്ചാണ് തുടര്‍ഭരണം സി.പി.എം നേതൃത്വം ഉറപ്പാക്കുന്നത്. 85 വരെയോ ,തരംഗമുണ്ടായാല്‍ 90ന് മുകളില്‍ നൂറ് വരെയോ വരെ സീറ്റുകള്‍ നേടാം. ചില മണ്ഡലങ്ങളില്‍ അവസാന നിമിഷം മത്സരം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് 85 ഉറപ്പിക്കുന്നത്. 80 സീറ്റില്‍ വരെ പ്രതീക്ഷ പറയുന്ന സി.പി.ഐ ,പല മണ്ഡലങ്ങളിലും മത്സരം അവസാനം കടുത്തിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ്.


യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ജയമുറപ്പാക്കുന്നു. 75 മുതല്‍ 82വരെ കോണ്‍ഗ്രസ് കണക്കുകൂട്ടമ്ബോള്‍ ,മലബാറില്‍ മതന്യൂനപക്ഷവികാരം അനുകൂലമെന്ന് വിലയിരുത്തുന്ന മുസ്ലിംലീഗ് അതിലും വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. തെക്കന്‍ ജില്ലകളിലെ അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഇടതിന് എതിരായി മാറുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.


നേമം ഉള്‍പ്പെടെ 7 മുതല്‍ 10വരെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിക്കുന്ന എന്‍.ഡി.എയ്ക്ക് , മൂന്ന് സീറ്റെങ്കിലും ഉറപ്പായി കിട്ടുമെന്ന് കണക്കുകൂട്ടുന്നു. വോട്ടിംഗ് ശതമാനത്തിലും വലിയ മന്നേറ്റം പ്രതീക്ഷിക്കുന്ന ബി.ജെ.പി നേതൃത്വം നിരവധി മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം പ്രതീക്ഷിക്കുന്നു. പശ്ചിമ ബംഗാളില്‍ അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന 29ന് വൈകന്നേരം വിവിധ ദൃശ്യമാദ്ധ്യമങ്ങള്‍ എക്സിറ്റ്‌പോള്‍ പ്രവചനം നടത്തും.

No comments