Breaking News

കോവിഡിന്റെ രണ്ടാംവരവില്‍ സംസ്ഥാനം എരിപൊരി കൊള്ളുമ്ബോള്‍ ഇടയിലൂടെ ഡല്‍ഹിക്ക് കേന്ദ്രത്തിന്റെ പണി


 ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാംവരവില്‍ സംസ്ഥാനം എരിപൊരി കൊള്ളുമ്ബോള്‍ ഇടയിലൂടെ ഡല്‍ഹിക്ക് കേന്ദ്രത്തിന്റെ പണി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ കേന്ദ്രം നിര്‍ദേശിക്കുന്ന ആളായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നടപ്പിലാക്കി വിജ്ഞാപനമിറക്കി. ചൊവ്വാഴ്ച മുതല്‍ നിയമം നിലവില്‍ വന്നെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ഏപ്രില്‍ 27 മുതല്‍ നടപടിയായെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം പറയുന്നു.


ഭേദഗതി ചെയ്ത നിയമം അനുസരിച്ച്‌ ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍ എന്നാകും. ഇതോടെ ഡല്‍ഹി സര്‍ക്കാരിന് എന്തു കാര്യങ്ങളും നടപ്പിലാക്കാന്‍ ഗവര്‍ണറോട് അഭിപ്രായം തേടേണ്ടി വരും.

No comments