Breaking News

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം മാണിക്കും ക്ലീന്‍ ചിറ്റ്.


 തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം മാണിക്കും ക്ലീന്‍ ചിറ്റ്. ക്രമക്കേട് ആരോപണത്തില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി കേസിലെ തുടര്‍ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു.

കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാ സഹായമായി നല്‍കിയില്ല, അനര്‍ഹര്‍ക്കാണ് കൂടുതല്‍ സഹായം കിട്ടിയത്, ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് നടന്നു തുടങ്ങിയ പരാതികളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

No comments