പട്യാലയില്‍ തനിക്കെതിരെ മത്സരിക്കാനുണ്ടോയെന്ന് സിദ്ദുവിനെ വെല്ലുവിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി.. നിർണായക നീക്കത്തെ പൊളിച്ച്..
ചണ്ഡിഗഫഢ്: മുന്‍ കാബിനറ്റ് മന്ത്രിയും ക്രിക്കറ്ററുമായ നവ്ജോത് സിങ് സിദ്ദുവിെന്റ പുതിയ രാഷ്ട്രീയ മോഹങ്ങളെ പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ധൈര്യമുണ്ടെങ്കില്‍ പട്യാലയില്‍ തനിക്കെതിരെ മത്സരിക്കാന്‍ രംഗത്തുവരണമെന്നാണ് ആവശ്യം. കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടാതെ പരാജയപ്പെടുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
കൊട്കാപുര പൊലീസ് വെടിവെപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ സിദ്ദു മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിനെതിരെ സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ പ്രതികരണത്തിലാണ് പ്രതികരണം. ''മന്ത്രിസഭ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ എെന്റ കഴിവ് സിദ്ദു സംശയിക്കുന്നുവെങ്കില്‍ അദ്ദേഹം എെന്റ മണ്ഡലമായ പട്യാലയില്‍ എനിക്കെതിരെ മത്സരിച്ച് ജനവിധി അറിയണം''- അമരീന്ദര്‍ പറഞ്ഞു.
പട്യാലയില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് നേരത്തെ സിദ്ദു സൂചിപ്പിച്ചിരുന്നു. പട്യാല റൂറലില്‍ സിദ്ദുവിെന്റ പത്നി ഡോ. നവ്ജോത് സിങ് സിദ്ദുവും മത്സരിക്കാനാണ് സാധ്യത.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിദ്ദു രംഗത്തുണ്ട്.

No comments