Breaking News

വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശിച്ചു

 


ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ നിര്‍ദ്ദേശിച്ചു.

വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയത്. രോഗവ്യാപനം തടയുന്നതിനായി വരുന്ന ഒരാഴ്ചക്കുള്ളില്‍ എല്ലാ ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനയ്ക്ക് ആവശ്യമായുള്ള സഹായ സഹകരണങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് നല്‍കും. ജില്ലയിലെ ചെറുതും വലുതുമായ എല്ലാ സ്ഥാപനങ്ങളും പരിശോധനയുടെ ഭാഗമാകണം.

വസ്ത്രവ്യാപര സ്ഥാപനങ്ങള്‍, ചുമട്ടു തൊഴിലാളികള്‍, മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരും ഒരാഴ്ചക്കുള്ളില്‍ പരിശോധന നടത്തണം.

No comments