ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നല്‍കിയ എല്ലാ വാക്സീനുകള്‍ക്കും ഇന്ത്യയില്‍ അനുമതി നല്‍കുമെന്ന്
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നല്‍കിയ എല്ലാ വാക്സീനുകള്‍ക്കും ഇന്ത്യയില്‍ അനുമതി നല്‍കുമെന്ന് നീതി ആയോഗ് അംഗമായ ഡോ.വി.കെ.പോള്‍ അറിയിച്ചു. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണും, മൊഡേണയടക്കമുള്ള എല്ലാ വിദേശ കമ്ബനികളേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും വി.കെ.പോള്‍ പറഞ്ഞു.
റഷ്യന്‍ നിര്‍മിത കോവിഡ് വാക്സീന്‍ സ്പുട്‌നിക്കിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. അഞ്ച് വാക്‌സീനുകള്‍ക്ക് കൂടി ഈ വര്‍ഷം അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (ബയോ ഇ), സിഡസ് കാഡില, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്സ്, ഭാരത് ബയോടെക്കിന്റെ നാസല്‍ വാക്സീന്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

No comments