Breaking News

ജയരാജനില്‍ തുടക്കം: ജലീല്‍ അവസാനിക്കുമോ..?? പിണറായി മന്ത്രിസഭയില്‍ രാജിവയ്ക്കുന്ന അഞ്ചാമന്‍..!! ക്യാപ്റ്റൻ അടക്കം..

 


തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീല്‍. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ഇ.പി ജയരാജനാണ് ആദ്യം രാജിവച്ചത്. 2016ലായിരുന്നു ആ രാജി. പിന്നീട് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തി.


എ.കെ ശശീന്ദ്രനാണ് രാജിവച്ച രണ്ടാമന്‍. ഫോണില്‍ സ്ത്രീയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന വിവാദത്തിലായിരുന്നു ശശീന്ദ്രന്‍ 2017ല്‍ രാജിവച്ചത്. തുടര്‍ന്ന് മന്ത്രിയായി ചുമതലയേറ്റ എന്‍.സി.പിയിലെ തോമസ് ചാണ്ടിക്ക് നിലംനികത്തല്‍ വിഷയത്തില്‍ പെട്ട് രാജിവച്ച്‌ ഒഴിയേണ്ടിവന്നു. സ്വന്തം റിസോര്‍ട്ടിനായി കായല്‍ നികത്തിയെന്നായിരുന്നു കണ്ടെത്തല്‍. തോമസ് ചാണ്ടി രാജിവച്ചതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി.


പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ പേരില്‍ 2018 നവംബര്‍ 26ന് മാത്യൂ ടി.തോമസും മന്ത്രിസ്ഥാനം രാജിവച്ചു. പകരം കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായി.


ഒടുവില്‍ രണ്ടര വര്‍ഷമായി പിന്തുടര്‍ന്നിരുന്ന ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവ് വന്നതോടെ ജലീലിനും രാജിവയ്‌ക്കേണ്ടിവന്നു. മാര്‍ക്ക്ദാനം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ എന്നിവയയെല്ലാം ഇതിനിടെ വന്‍ കോലാഹലങ്ങളുയര്‍ത്തി. എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ പല തവണ ചോദ്യം ചെയ്തു. അപ്പോഴൊക്കെ പിടിച്ചുനിന്ന ജലീലിന് ലോകായുക്ത ഉത്തരവോടെ പടിയിറങ്ങേണ്ടിവന്നു. ഈ നിയമസഭയുടെ കാലാവധി തീരാന്‍ ഒരാഴ്ച മാത്രം ശേഷിക്കേയാണ് 2021 ഏപ്രില്‍ 13ന് രാജി.

No comments