Breaking News

കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും.

 


കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.


രണ്ട് ആഴ്ചത്തേയ്ക്കാണ് കര്‍ഫ്യൂ. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്താണ് കര്‍ഫ്യൂ ബാധകം. ഈ സമയത്ത് യാത്ര അനുവദിക്കില്ല. പൊതുപരിപാടികള്‍ക്കും വിലക്കുണ്ടാകും. പൊതുഗതാഗതത്തിനു തടസമില്ല.

തൃശൂര്‍ പൂരം പൊതുജനങ്ങളില്ലാതെ നടത്താന്‍ തീരുമാനിച്ചു. പൂരപ്പറമ്ബില്‍ സംഘാടകര്‍ മാത്രം.
ചമയപ്രദര്‍ശനം ഇല്ല. 24ലെ പകല്‍ പൂരം ഒഴിവാക്കും.
സാമ്ബിള്‍ വെടിക്കെട്ട് ഒരു കുഴി മിന്നല്‍ മാത്രം.

No comments