ഈരാറ്റുപേട്ട ചതിച്ചു..!! ബിജെപി സഹായിച്ചു..!! തൂക്ക് സഭ.. നിപാട് വ്യക്തമാക്കി ജോർജ്ജ്..
കോട്ടയം: സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയേ അധികാരത്തിലെത്തുവെന്ന് പി.സി ജോര്‍ജ്. യുഡിഎഫിന്‍റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്കുമന്ത്രിസഭ വന്നാല്‍ ആരെ പിന്തുണയ്ക്കുമെന്ന് ആലോചിച്ചിട്ടില്ല.
ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയില്‍ കൂടുതല്‍ പിന്തുണ പൂഞ്ഞാറില്‍ ഉണ്ടായിട്ടുണ്ട്. പാലായില്‍ ജോസ് കെ മാണി വിരുദ്ധവികാരം ഉണ്ടായിരുന്നു എന്നും തിരഞ്ഞെടുപ്പില്‍ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ശബരിമല വിഷയമാണ് ഇടതുമുന്നണിയുടെ തുടര്‍ഭരണ സാദ്ധ്യത ഇല്ലാതാക്കിയത്. ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റിയത് കൊണ്ടാണ് നാട് നശിച്ചത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പിസിജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
അതേസമയം പൂഞ്ഞാറില്‍ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ പിന്നില്‍ പോകും. മറ്റെല്ലായിടങ്ങളിലും മുന്‍തൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
വോട്ട് ചെയ്യാന്‍ തയ്യാറായവരെ ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നുവെന്നും പിസി ആരോപിച്ചു.

No comments