Breaking News

മന്‍സൂറിനെ അക്രമിച്ചത് ഇരുപതോളെ പേരടങ്ങിയ സംഘമെന്ന് ദൃക്‌സാക്ഷി.

 


കണ്ണൂര്‍: കൂത്തുപറമ്ബില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ അക്രമിച്ചത് ഇരുപതോളെ പേരടങ്ങിയ സംഘമെന്ന് ദൃക്‌സാക്ഷി. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹസിന്‍ തന്നോട് സംസാരിച്ച്‌ നില്‍ക്കുമ്ബോഴാണ് അക്രമികളെത്തിയത്. തന്റെ നിലവിളി കേട്ടാണ് മന്‍സൂര്‍ സംഭവ സ്ഥലത്തേക്കെത്തിയതെന്നും ദൃക്‌സാക്ഷിയായ റംല പറയുന്നു.

'എന്നോട് സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. അപ്പോള്‍ പത്തിരുപത് ആളുകള്‍ വന്ന് അവനെ വളഞ്ഞു. ഇവനെ വലിച്ച്‌ നിലത്തിട്ടു. ഇത് കണ്ടപാടെ ഞാന്‍ ഓടി, കൊല്ലുന്നേ എന്ന് അലറിവിളിച്ച്‌ ആളെക്കൂട്ടി', റംല പറഞ്ഞു. കണ്ടാലറിയുന്ന ആളുകളാണ് അക്രമിച്ചതെന്നും അടുത്തുതന്നെ ഉള്ള ആളുകളാണെന്നും അവര്‍ പറഞ്ഞു.

No comments