Breaking News

കെപിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും..!! അശോക് ചവാന്‍ സമിതി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് കൈമാറി..!! പുതിയ അധ്യക്ഷനെ സംബന്ധിച്ച സൂചനകള്‍ നേതാക്കള്‍ക്ക് കൈമാറി സോണിയാ ഗാന്ധി..!! മുല്ലപ്പള്ളിയേയും ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും വിഡി സതീശനെയും സോണിയാ വിളിച്ചു..!! വരാനിരിക്കുന്നത് സമഗ്ര പുനസംഘടന. 14 ജില്ലകളിലും പുതിയ ഡിസിസി പ്രസിഡന്റുമാര്‍ വരും..


 ഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ച്‌ വസ്തുതാന്വേഷണം നടത്തിയ അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പാര്‍ട്ടിയെ താഴെത്തട്ടുമുതല്‍ ശക്തിപ്പെടുത്തുന്ന നടപടികളാണ് സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്.


ഇതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷനും എല്ലാ ഡിസിസി പ്രസിഡന്റുമാരും മാറണം. പുതിയ നേതാക്കളെ ഉടന്‍ കണ്ടെത്തണം. മുന്നണിയെ നയിക്കാന്‍ മികച്ച നേതാവിനെ തന്നെ വേണമെന്നാണ് നിര്‍ദേശമുള്ളത്.


കമ്മറ്റി നിര്‍ദേശ പ്രകാരം പുതിയ പിസിസി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ സോണിയാ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവരുമായി സംസാരിച്ചു.


കെ സുധാകരന്‍ തന്നെയാകും കെപിസിസി അധ്യക്ഷനെന്നാണ് സൂചന.


ജില്ലകളിലെ അധ്യക്ഷന്‍മാരെയും ഉടന്‍ പ്രഖ്യാപിക്കും. താഴെത്തട്ടില് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ മാത്രമെ പ്രയോജനമുണ്ടാകു എന്നാണ് വിലയിരുത്തല്‍. സാമുദായിക വീതംവെയ്പ്പും ഗ്രൂപ്പു പ്രാതിനിധ്യവുമല്ല മറിച്ച്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന ആത്മാര്‍ത്ഥതയുള്ള നേതാക്കളെ വാര്‍ത്തെടുക്കുകയാണ് വേണ്ടെതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.


അതിനിടെ അശോക് ചവാന്‍ സമിതിയുമായി ബന്ധപ്പെട്ട് എ-ഐ ഗ്രൂപ്പുകള്‍ക്ക് കടുത്ത പ്രതിഷേധം ഉണ്ടെന്നാണ് സൂചന. പുതിയ കെപിസിസി അധ്യക്ഷനാരാകണമെന്ന് കമ്മറ്റി നേതാക്കളുടെ അഭിപ്രായം തേടാഞ്ഞതാണ് നേതാക്കളെ ചൊടിപ്പിച്ചത്. തങ്ങളുടെ താല്‍പ്പര്യമല്ല മറിച്ച്‌ ഹൈക്കമാന്‍ഡിന്റെ താല്‍പ്പര്യം നടപ്പാക്കുക മാത്രമാണ് സമിതി ലക്ഷ്യമിട്ടതെന്നാണ് ഇവര്‍ പറയുന്നത്.

No comments