Breaking News

നീണ്ട ഇടവേളക്ക് ശേഷം യുഎഇയടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി

 


റിയാദ് : നീണ്ട ഇടവേളക്ക് ശേഷം യുഎഇയടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി അറേബ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇന്ത്യയടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമാണ്.

യുഎഇക്ക് പുറമെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റ്‌ സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്കാണ് സൗദി അറേബ്യ പിന്‍വലിച്ചത്.

നാളെ പുലര്‍ച്ചെ ഒരു മണിമുതലാണ് വിലക്ക് പിന്‍വലിക്കുന്നത്. ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതാണ് കാരണം. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവരും.ഇന്ത്യന്‍ യാത്രവിലക്ക് നിലനില്‍ക്കുന്നതി നാല്‍ മലയാളികളടക്കമുള്ളവരുടെ ദുരിതം നീണ്ടുപോകുകയാണ്.

No comments