Breaking News

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,812 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ


അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,812 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് ചികിത്സയിലായിരുന്ന അഞ്ച് പേരാണ് ഇന്ന് മരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,779 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

പുതിയതായി നടത്തിയ 2,04,487 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,67,263 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ 5,47,008 പേര്‍ രോഗമുക്തരാവുകയും 1,673 പേര്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ 18,582 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

No comments