പ്രവാസികള്‍ക്കുള്ള വാക്സിന് സര്‍ട്ടിഫിക്കറ്റ്: ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ..
തിരുവനന്തപുരം: വിദേശത്ത് ജോലിയാവശ്യാര്‍ഥവും പഠനത്തിനും പോകുന്നവര്‍ക്കായി പ്രത്യേകം അനുവദിക്കുന്ന വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങളും ലഭിച്ച റഫറന്‍സ് െഎ.ഡിയും വാക്സിന് സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാറിെന്റ പോര്‍ട്ടലില്‍നിന്ന് പാസ്പോര്‍ട്ട് നമ്ബര്‍ രേഖപ്പെടുത്തിയതടക്കം പ്രത്യേക മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
https://covid19.kerala.gov.in/vaccine/ എന്ന ലിങ്ക് വഴി സംസ്ഥാന സര്‍ക്കാറിെന്റ പോര്‍ട്ടലില്‍ പ്രവേശിക്കണം.
മുഖപേജിലുള്ള വാക്സിന് സര്‍ട്ടിഫിക്കറ്റ് (ഫോര്‍ ഗോയിങ് എബ്രോഡ്) എന്ന ലിങ്കില്‍ ക്ലിക്ക് െചയ്യുക. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്ബറും ലഭിച്ച കോവിന്‍ റഫറന്‍സ് നമ്ബറും നിര്‍ദിഷ്ട കോളങ്ങളില്‍ നല്‍കണം. ഒ.ടി.പിക്കായുള്ള വിന്‍ഡോ തുറക്കും. ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്ബര്‍ നല്‍കി തുടര്‍നടപടികളിലേക്ക് കടക്കാം. അടുത്ത വിന്‍ഡോയില്‍ താഴെയുള്ള വിവരങ്ങള്‍ നല്‍കണം:
പേര് (കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയത്), കോവിന്‍ റഫറന്‍സ് നമ്ബര്‍, ലിംഗം, ജനിച്ച വര്‍ഷം, സ്വീകരിച്ച വാക്സിെന്റ പേര്, കോവിന്‍ പോര്‍ട്ടില്‍ നല്‍കിയ വ്യക്തിഗത തിരിച്ചറിയല്‍ രേഖ, ഇൗ രേഖയിലെ നമ്ബര്‍, പാസ്പോര്‍ട്ട് നമ്ബര്‍, പാസ്പോര്‍ട്ടിലെ പേര്, ജില്ല, ഇ-മെയില്‍ വിലാസം. തുടര്‍ന്ന്, താഴെ പറയുന്ന രേഖകള്‍ അപ്ലോഡ് ചെയ്ത് നല്‍കണം.
1. കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്
2. കോവിന്‍ പോര്‍ട്ടലില്‍നിന്ന് ലഭിച്ച വാക്സിന് സര്‍ട്ടിഫിക്കറ്റ്
3. പാസ്പോര്‍ട്ട് ഡോക്യുമെന്‍റ്
4. വിസ/ വര്‍ക്ക് പെര്‍മിറ്റ്/ എംപ്ലോയ്മെന്റ് പെര്‍മിറ്റ്/ അഡ്മിഷന് ലെറ്റര്‍
തുടര്‍ന്ന്, ആധാര്‍ നമ്ബറും ആധാറിലെ പേരും നല്‍കണം. ഗെറ്റ് ആധാര്‍ ഒ.ടി.പി എന്ന ഒാപ്ഷനില്‍ ക്ലിക്ക് ചെയ്യുേമ്ബാള്‍ ഒ.ടി.പി ലഭിക്കും. ഇതുകൂടി നല്‍കുന്നതോടെ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാകും.
ഇൗ അപേക്ഷ ജില്ല മെഡിക്കല്‍ ഒാഫിസര്‍ക്ക് ലഭിക്കും. തുടര്‍നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അപേക്ഷകന് മൊബൈല്‍ ഫോണില്‍ വിവരം എസ്.എം.എസായി നല്‍കും. അപേക്ഷ നല്‍കിയ അതേ മൊബൈല്‍ നമ്ബര്‍ നല്‍കി പ്രവേശിച്ച് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

No comments