കേരളത്തിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം കണ്ടെത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ട്.. സംസ്ഥാന നേതാക്കള്‍ക്ക് വിനയാകും..
നിയമ സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വി പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ പ്രതിഫലിക്കായാണ് ഇപ്പോള്‍. നേതാക്കള്‍ക്കിടയിലെ അനൈക്യമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തക സമിതി നിയോഗിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമേ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും സൂചന. വിശദമായ പരിശോധനക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സംസ്ഥാനത്ത് നേതാക്കന്മാര്‍ക്കിടയിലെ അനൈക്യമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോര്‍ട്ട്.
ഇടതുപക്ഷത്തെ നേരിടാന്‍ താഴേത്തട്ടില്‍ സംഘടനാ സംവിധാനം പര്യാപ്തമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശമുണ്ട്. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി വിലയിരുത്താന്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലും നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നിരുന്നു. നേതൃമാറ്റം വേണമെന്ന ആവശ്യത്തിനും യോഗം അംഗീകാരം നല്‍കിയിരുന്നു. അതേസമയം നേതൃമാറ്റം ഉടനെ ഉണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി നിയമിച്ച വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെയും ഡിസിസി പ്രസിഡന്റിനെയും സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയ ഗാന്ധിക്കു കത്ത് അയച്ചിരുന്നു. അതിനു പിന്നാലെയാണ് കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

No comments