Breaking News

എം.പി തന്നെ മതി; എം.എല്‍.എ സ്ഥാനം രാജിവെക്കൂ..!! ബംഗാളില്‍ ബി.ജെ.പിയുടെ 'തന്ത്രപരമായ' നിര്‍ദേശം..!! പേടിയെന്ന്

 


കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയിലെ ബി.ജെ.പി അംഗസംഖ്യ 77ല്‍ നിന്നും 75ആയി കുറയും. എം.എല്‍.എമാരായി വിജയിച്ച രണ്ട്​ എം.പിമാരോട്​ എം.എല്‍.എ പദവി രാജിവെക്കാനായി ബി.ജെ.പി നിര്‍ദേശിച്ചതോടെയാണിത്​.


എം.എല്‍.എ സ്ഥാനം രാജിവെച്ചി​ല്ലെങ്കില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും രണ്ട്​ എം.പി സ്ഥാനവും നഷ്​ടപ്പെടുമെന്നും ബി.ജെ.പിക്ക്​ ഭയമുണ്ട്​. കൂച്​ ബിഹാര്‍ എം.പിയായ നിസീഥ്​​ പ്രമാണികും രണഘട്ട്​ എം.പിയായ ജനന്നാഥ്​ സര്‍ക്കാറുമാണ്​ എം.എല്‍.എമാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്​. ജഗന്നാഥ്​ 15878 വോട്ടിനും നിസിത് വെറും 57 വോട്ടിന്‍റെ ഭൂരിപക്ഷത്തിനുമാണ്​ എം.എല്‍.എമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്​.


2019ല്‍ നടന്ന ലോക്​സഭ തെരഞ്ഞെടുപ്പില്‍ 42ല്‍ 18 സീറ്റുകള്‍ നേടി ബി.ജെ.പി ബംഗാളില്‍ റെക്കോര്‍ഡ്​ കുറിച്ചിരുന്നു. നിലവിലെ മമത തരംഗത്തില്‍ രണ്ട്​ എം.പിമാര്‍ നഷ്​ടമായാല്‍ അത്​ ബംഗാളില്‍ അത്​ വലിയ തിരിച്ചടിയാകുമെന്ന്​ കണ്ടാണ്​ ബി.ജെ.പി നീക്കം.

No comments