ആ പ്രത്യേകത തനിക്ക് മാത്രം, തിരുവനന്തപുരത്ത് നിന്ന് ആന്ണറി രാജു മന്ത്രിയാകുമോ..? ഗണേശിന്റെ അവകാശവാദം മറ്റൊന്നായിരുന്നു: സാദ്ധ്യതകള്‍ ഇങ്ങനെ..
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളിന് പുമേ, ഒറ്റ അംഗം മാത്രം ജയിച്ച മറ്റ് ചെറുകക്ഷികള്‍ക്കും മന്ത്രിസഭാ പ്രാതിനിധ്യത്തില്‍ ഉറപ്പ് നല്‍കാതെ സി.പി.എം. ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് എന്നീ കക്ഷികളുമായാണ് ഇന്നലെ സി.പി.എം നേതൃത്വം ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. എല്ലാവരും മന്ത്രിസഭാ പ്രാതിനിദ്ധ്യം ആവശ്യപ്പെട്ടു.
എന്നാല്‍ ഒറ്റയംഗമുള്ള അഞ്ച് ഘടകകക്ഷികളുള്ളപ്പോള്‍ പരിമിതിയുണ്ടെന്ന് സി.പി.എം എല്ലാവരോടും വ്യക്തമാക്കി. സി.പി.എമ്മിന് മാത്രം 67 എം.എല്‍.എമാരുണ്ട്. സി.പി.ഐയ്‌ക്ക് 17ഉം. സി.പി.ഐയ്‌ക്ക് നാല് മന്ത്രിസ്ഥാനം നല്‍കണം. മന്ത്രിമാരുടെ എണ്ണം പരമാവധി 21ല്‍ കൂടാനുമാവില്ല.
അഞ്ച് എം.എല്‍.എമാരുള്ള കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനമേ നല്‍കാനാവൂ. ഈ സ്ഥിതിക്ക് കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് പോകണം.
27 വര്‍ഷമായി ഒപ്പമുള്ള കക്ഷിയെന്ന പരിഗണന വേണമെന്നും കോഴിക്കോട് സൗത്ത് പോലെ നിര്‍ണായകമണ്ഡലമാണ് പിടിച്ചെടുത്തതെന്നും ഐ.എന്‍.എല്‍ അവകാശപ്പെട്ടു. ഇപ്പോള്‍ വിജയിച്ച ഒറ്റ അംഗങ്ങളില്‍ മുതിര്‍ന്ന അംഗമെന്ന പരിഗണന വേണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ആന്റണി രാജു പറഞ്ഞു. 1996ല്‍ നിയമസഭയില്‍ അംഗമായിരുന്നുവെന്നാണ് വാദം. കഴിഞ്ഞ തവണയും തഴയപ്പെട്ട കാര്യമാണ് കേരള കോണ്‍ഗ്രസ് ബി ഓര്‍മ്മിപ്പിച്ചത്. 80 മുതല്‍ ഒപ്പം നില്‍ക്കുന്ന വൈകാരികബന്ധമാണ് കോണ്‍ഗ്രസ് എസിന്റെ കൈമുതല്‍.
17ന് എല്‍.ഡി.എഫ് യോഗം ചേരുന്നതിന് മുമ്ബ് ഒന്നുകൂടി ഇരിക്കാമെന്നാണ് എല്ലാ കക്ഷികളെയും അറിയിച്ചിട്ടുള്ളത്. ഇതോടെ ഒറ്റയംഗമുള്ളവരില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം കിട്ടുമെന്നതില്‍ ആകാംക്ഷയേറി.

No comments