Breaking News

രണ്ടാം പിണറായി മന്ത്രിസഭയില്‍ സി.പി.ഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും.

 


രണ്ടാം പിണറായി മന്ത്രിസഭയില്‍ സി.പി.ഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ വിട്ട് നല്‍കും. സിപിഎമ്മുമായി ഇന്ന് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും മന്ത്രിസ്ഥാനം പങ്കുവെച്ച്‌ നല്‍കാനും ആലോചനകളുണ്ട്.

തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനു മുന്‍പ് മന്ത്രി സ്ഥാനവും വകുപ്പുകളും സംബന്ധിച്ച്‌ സി.പി.എം - സി.പി.ഐ ധാരണക്ക് വേണ്ടിയാണ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച നടന്നത് . 21 അംഗ ക്യാബിനറ്റില്‍ സി.പി.ഐ യില്‍ നിന്ന്നാലു മന്ത്രിമാരും സി പി എമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരും ഉണ്ടാകും.

No comments