Breaking News

തെക്ക് കിഴക്കന് അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദം അതിന്യൂനമര്‍ദമായി മാറിയോടെ സംസ്ഥാനത്ത് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

 


തിരുവനന്തപുരം> തെക്ക് കിഴക്കന് അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദം അതിന്യൂനമര്‍ദമായി മാറിയോടെ സംസ്ഥാനത്ത് 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥാ നീരീക്ഷണ വകുപ്പ് റെഡ്‌അല്ര്‍ട്ട് പ്രഖ്യാപിച്ചത്. മെയ് 16 വരെ മറ്റ് ജില്ലകളിലും അതിതീവ്രമഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


അതിന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില് വീണ്ടും ശക്തി പ്രാപിക്കാന് സാധ്യതയുണ്ട്. ഞായറാഴ്ചയോടെ അതിന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും.ലക്ഷദ്വീപ് തീരത്തുനിന്ന് 80 കിലോമീറ്റര്‍ മാറിയും കണ്ണൂര്‍ തീരത്ത് നിന്ന് 360 കിലോമീറ്റര്‍ മാറിയുമാണ് ന്യൂനമര്‍ദം രൂപകൊണ്ടിട്ടുള്ളത്.

No comments