പഞ്ചാബ് കോണ്‍ഗ്രസില്‍ 'അടി' അവസാനിക്കുന്നില്ല..!! സിദ്ധു ബി.ജെ.പിയിലേക്ക് മടങ്ങുമോ..?? ക്യാപ്റ്റനും സിദ്ദുവും നേർക്കുനേർ..
ചണ്ഡീഗഡ്: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പഞ്ചാബ് കോണ്‍ഗ്രസില്‍ തുടരുന്ന വാഗ്വാദങ്ങളിലും കലഹങ്ങളിലും ആശങ്കയേറുകയാണ് കോണ്‍ഗ്രസില്‍. ഭരണം നിലനിര്‍ക്കാമെന്ന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനത്ത് പാര്‍ട്ടിയിലെ രണ്ടു പ്രമുഖര്‍ നേര്‍ക്കുനേര്‍ വെല്ലുവിളിക്കുന്നതിെന്റയും ചെളി വാരിയെറിയുന്നതിെന്റയും വിഷമവൃത്തത്തിലാണ് കോണ്‍ഗ്രസിപ്പോള്‍. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും മന്ത്രിയും എം.പിയും ഇന്ത്യന്‍ ക്രിക്കറ്റ് അംഗവുമായിരുന്ന നവ്ജോത് സിങ് സിധുവും തമ്മിലുള്ള 'അടി'യാണ് പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കുന്നത്.
ഒരുകാലത്ത് അമരീന്ദര്‍ സിങിെന്റ വലംകൈയായിരുന്ന സിധു പക്ഷേ, ഇപ്പോള്‍ ക്യാപ്റ്റെന്റ നിശിത വിമര്‍ശകനാണ്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ ക്യാപ്റ്റനെതിരെ മുനകൂര്‍ത്ത 'സിക്സറുകള്‍' തൊടുത്തുവിടുകയാണ് മുന്‍ ഒാപണിങ് ബാറ്റ്സ്മാന്. തെന്റ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആക്രമണങ്ങളിലധികവും. കോണ്‍ഗ്രസിെന്റ സമുന്നത നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം നില്‍ക്കുന്ന പടം കവര്‍ ചിത്രമാക്കിയ തെന്റ അക്കൗണ്ടില്‍നിന്നാണ് അമരീന്ദറിനെതിരെ സിധു പൊള്ളുന്ന ഷോട്ടുകളുതിര്‍ക്കുന്നത്.
ദിവസവുമെന്ന പോെല അമരീന്ദറിനെ ഉന്നമിട്ട് സിധു ട്വീറ്റ് ചെയ്യുന്നുണ്ട്. അച്ചടക്ക ലംഘനത്തിന് സിധുവിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ഏഴു മന്ത്രിമാര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയായി, പഞ്ചാബിെന്റ ബോധ്യം പാര്‍ട്ടി ലൈനിനും അപ്പുറത്താ െണന്നും അണികളുടെ ചുമലിലേറിയുള്ള ഈ ആക്രമണം നിര്‍ത്തണമെന്നും സിധു കഴിഞ്ഞ ദിവസം അമരീന്ദറിനെതിരെ ട്വീറ്റ് െചയ്തിരുന്നു. തീപ്പൊരി പ്രസംഗകനായ സിധു പഴഞ്ചൊല്ലുകളും നാടന്‍ ശൈലികളും കവിതാ ശകലങ്ങളുമൊക്കെ േചര്‍ത്താണ് വിമര്‍ശനങ്ങള്‍ക്ക് എരിവു പകരുന്നത്.
അമൃത്സര്‍ ഈസ്റ്റ് നിയോജക മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയായ സിധു ഈ കലാപങ്ങള്‍ക്കുപിന്നാലെ ബി.ജെ.പിയിലേക്ക് ചേക്കേറുമോ എന്ന ചോദ്യമാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉയരുന്നത്. ഇടഞ്ഞുനില്‍ക്കുന്ന സിധുവുമായി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവയെല്ലാം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. എന്നാല്‍, തെന്റ അടുത്ത നീക്കം എന്താണെന്ന് ആരോടും സിധു വെളിപ്പെടുത്തിയിട്ടില്ല. ബി.ജെ.പിയില്‍ ചേരാനിടയില്ലെന്നാണ് സിധുവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച സിധു 2004ലും 2009ലും അമൃത്സര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചിരുന്നു. 2016ല്‍ രാജ്യസഭാ അംഗമായതിന് പിന്നാലെ ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് 'ആവാേസ പഞ്ചാബ്' എന്ന രാഷ്ട്രീയ മുന്നണിയുണ്ടാക്കി. 2017 ജനുവരിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് അമൃത്സര്‍ ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ മത്സരിച്ചത്. 42,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അമരീന്ദര്‍ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയാവുകയും ചെയ്തു. 2019 ജൂലൈയില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കുകയും ചെയ്തു.

No comments