തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും..!! നിലപാടിൽ ഉറച്ച് മുല്ലപ്പള്ളി.. കസേര ഉറപ്പിക്കാനുള്ള..
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതൃനിര. അതേസമയം തിരഞ്ഞെടുപ്പ് പരാജയം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കളുടെ പ്രതികരണം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് പ്രതികരണമറിയിച്ചത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കരുത്.
കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍എസ്‌എസ് ശ്രമത്തില്‍ വീഴരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയ്ക്ക് ഒന്നാമത്തെ ഉത്തരവാദിത്തം തനിക്കാണെന്നും ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പഴിചാരല്‍ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

No comments