Breaking News

"എനിക്ക് കിട്ടിയ 70,000 വോട്ട്.. യുഡിഎഫിന് വോട്ട് ചെയ്തതിന്റെ പേരിലോ ചെയ്യിപ്പിച്ചതിന്റെ പേരിലോ നിങ്ങൾ ഒരിക്കലും ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല.." തളിപ്പറമ്പിൽ മത്സരിച്ച കെഎസ്‌യു നേതാവിന്റെ കുറിപ്പ്..

 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും  തളിപ്പറമ്പ് മണ്ഡലത്തിലെ മുക്കിലും മൂലയിലും പ്രവർത്തകർക്ക് ആവേശവും ആത്മ വിശ്വാസവും നൽകി സജീവമായിരുക്കുകയാണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. അബ്ദുൽ റഷീദ് വീ പീ.



 കെഎസ്‌യു വിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ഈ യുവനേതാവ്. 


കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം പാർട്ടി കോട്ടകളിൽ പോലും പോലും വലിയ ചലനമുണ്ടാക്കാൻ ഈ യുവ നേതാവിനെ സാധിച്ചിരുന്നു. 

2016 തെരഞ്ഞെടുപ്പിൽ  40,000 നു മുകളിൽ ഭൂരിപക്ഷത്തിന് ആയിരുന്നു എൽഡിഎഫിന്റെ ജയിംസ് മാത്യു  വിജയിച്ചത്. 


എന്നാല് ഇത്തവണ തളിപ്പറമ്പ് മണ്ഡലത്തിൽ  എൽഡിഎഫ് സ്ഥാനാർഥിയും, സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, നിലവിലെ മന്ത്രിയുമായ ഗോവിന്ദൻ മാസ്റ്ററുടെ ഭൂരിപക്ഷം ഇരുപതിനായിരത്തോളം വോട്ടുകൾ കുറക്കാൻ  അബ്ദുൽറഷീദ് എന്ന യുവ സ്ഥാനാർത്ഥിക്ക് സാധിച്ചിരുന്നു.



എനിക്ക് കിട്ടിയ 70,000 ത്തോളം വോട്ടുകളും അത് ചെയ്യാൻ മുന്നിൽ നിന്നവർക്കും  പിന്തുണയായി  തളിപ്പറമ്പിൽ തന്നെ ഉണ്ടാവും എന്ന് അബ്ദുൾ റഷീദ് ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫിന് വോട്ട് ചെയ്തതിന്റെ  പേരിലോ ചെയ്യിപ്പിച്ചതിന്റെ പേരിലോ നിങ്ങള് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ലെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം


#തളിപ്പറമ്പ്...എഴുപതിനായിരം വോട്ട് നൽകിയ  ഈ നാടിനോടൊപ്പം തന്നെയുണ്ട്... മത്സരിച്ചവസാനിപ്പിച്ചതല്ല ഇവിടുത്തെ പ്രവർത്തനം... തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതാണ്  യു ഡി എഫ് ന് വോട്ട് ചെയ്തതിന്റെ  പേരിലോ ചെയ്യിപ്പിച്ചതിന്റെ പേരിലോ നിങ്ങൾ ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ലെന്ന്.. കൈപ്പത്തിയിൽ ചെയ്ത വോട്ട് ഒരു നഷ്ട്ടമായി തോന്നില്ലെന്നു... അന്ന് പറഞ്ഞതാണ് .... ഞാനുണ്ടാകും നിങ്ങളുടെ സങ്കടങ്ങളിലും സന്തോഷത്തിലും  കൂടെയുണ്ടാകുമെന്ന്....പാതി വഴിയിൽ യു ഡി എഫ് പ്രവർത്താകരെ ഇട്ടേച്ചു പോകില്ലെന്ന്... പാർട്ടി ഓഫീസുകളിലോ  മാധ്യമങ്ങൾക്ക് മുന്നിലോ അല്ല... ജനങ്ങളുടെ  ഇടയിൽ.... ചപ്പാരപ്പടവ്  പഞ്ചായത്തിലെ എരുവാട്ടിയിൽ പ്രിയപ്പെട്ടവരോടൊപ്പം.....UDF എരുവാട്ടി വാർഡ് കമ്മിറ്റി

പ്രക്ഷുബ്ധ കാലത്തും കരുതലോടെ നാടിനൊപ്പം

കൊറോണ യുടെ , ലോക്ക് ഡൗണിന്റെ പ്രതിസന്ധിയിലും നാടിനെ ചേർത്ത് പിടിക്കുകയാണ് UDF എരുവാട്ടി വാർഡ്.


467 ഓളം വരുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ്  വീടുകളിൽ  എത്തിച്ച് നൽകുകയാണ് എരുവാട്ടി യിലെ UDF പ്രവർത്തകർ

No comments