മലപ്പുറം ജില്ലയില്‍ 9,86,172 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു
മലപ്പുറം ജില്ലയില്‍ 9,86,172 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 8,10,686 പേര്‍ക്ക് ഒന്നാം ഡോസും 1,75,486 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. കോവിഡ് വാക്‌സിന്‍ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,28,665 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 3,445 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 5,85,613 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 1,12,315 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 42,170 പേര്‍ക്ക് ഒന്നാം ഡോസും 28,871 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

No comments