Breaking News

മോദിയാണ് നല്ലത്,​ ഉദ്ധവ് താക്കറെയ്ക്ക് ശിവസേന എം.എല്‍.എയുടെ കത്ത്,​ മഹാസഖ്യത്തില്‍ വിള്ളൽ..??


 മുംബൈ:മഹാരാഷ്ട്രയിലെ ഭരണപക്ഷമായ മഹാസഖ്യത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. . പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടുതല്‍ അടുക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്നുമുള്ള പിസിസി അദ്ധ്യക്ഷന്‍ നാന പടോലെയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവസേന എം.എല്‍.എയുടെ കത്ത്.


'കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി അടുക്കുന്നതാണ് നല്ലത്. വീണ്ടും ബി.ജെ.പിയുമായി ഒന്നിച്ചാല്‍ അത് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്ലതാണ്.'കത്തില്‍ പറയുന്നു.


മോദിയുമായി അടുക്കുകയാണെങ്കില്‍, താനും അനില്‍ പരബ് ഉള്‍പ്പെടെയുള്ള നേതാക്കളും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുമെന്നും കത്തില്‍ പറയുന്നുണ്ട്.


എം.എല്‍.എയുടെ കത്തിനെ പിന്തുണച്ച്‌ ശിവസേന വക്താവ് സഞ്ജയ് റൗത്തും രംഗത്ത് വന്നു. ഭാഗത്തുനിന്നുണ്ടായത്. ഈ കത്ത് ആധികാരികമാണെങ്കില്‍, മഹാ സഖ്യത്തിന്റെ എം.എല്‍.എമാരെ അലട്ടുന്ന ഒരു സുപ്രധാന വിഷയം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട് എന്നാണ് പ്രതികരിച്ചത്. ഇതോടെ, കോണ്‍ഗ്രസ്,എന്‍.സി.പി സഖ്യത്തില്‍ ശിവസേനയ്ക്ക് അതൃപ്തിയുണ്ടെന്ന സൂചന വീണ്ടും ശക്തമായി.


മറാത്ത സംവരണ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, സഞ്ജയ് റൗത്ത് മോദിയെ പുകഴ്ത്തി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം വന്നത്. .

No comments