വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരവെ കോവിഷീല്‍ഡ് ഒറ്റഡോസില്‍ ഒതുക്കാന്‍ കേന്ദ്രം.
വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരവെ കോവിഷീല്‍ഡ് ഒറ്റഡോസില്‍ ഒതുക്കാന്‍ കേന്ദ്രം. ഇതിന്റെ പ്രായോഗികത പഠിക്കാന്‍ നീക്കം തുടങ്ങി. ഒരാള്‍ക്ക് രണ്ട് വ്യത്യസ്‌ത വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ചും പഠിക്കും. ഒരു മാസത്തിനുള്ളില്‍ ഇക്കാര്യം പഠിച്ച് രണ്ടര മാസംകൊണ്ട് റിപ്പോര്‍ട്ട് തേടും. രണ്ട് വ്യത്യസ്‌ത വാക്‌സിന്‍ നല്‍കിയാലും ഫലപ്രാപ്‌തിയില്‍ കുറവില്ലെന്ന് കണ്ടെത്തിയാല്‍ വാക്‌സിനേഷന്‍ പ്രക്രിയയില്‍ മാറ്റം വരുത്തും. യുപിയില്‍ നിരവധി പേര്‍ക്ക് ആദ്യ ഡോസില്‍നിന്ന് വ്യത്യസ്‌തമായ വാക്‌സിന്‍ രണ്ടാം ഡോസായി നല്‍കി. ഇതില്‍ ആശങ്ക വേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കൂട്ടിയതിന്റെ അനന്തരഫലം കേന്ദ്രം വൈകാതെ വിലയിരുത്തും.

No comments