ബിജെപി കോര്‍ കമ്മിറ്റി യോഗസ്ഥലം മാറ്റി. ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുക.
കൊച്ചി: ബിജെപി കോര്‍ കമ്മിറ്റി യോഗസ്ഥലം മാറ്റി. ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുക.
ആദ്യം നിശ്ചയിച്ചിരുന്ന ഹോട്ടലില്‍ ലോക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് യോഗസ്ഥലം മാറ്റിയത്.
അല്പസമയം മുമ്ബാണ് കോര്‍ കമ്മിറ്റി യോഗം നടക്കുന്ന വേദി മാറ്റിയതായി ബിജെപി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചത്.
സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഹോട്ടലില്‍ യോഗനടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹോട്ടല്‍ തുറക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കി.

No comments