Breaking News

ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി

 


ഡല്‍ഹി : ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി . ശശി തരൂര്‍ എംപിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ജയറാം രമേഷും നടപടിയെ വിമര്‍ശിച്ചു. ഡല്‍ഹി സര്‍ക്കാരിന് കീഴിലെ ജി ബി പന്ത് ആശുപത്രിയില്‍ നഴ്സുമാര്‍ ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം സംസാരിക്കണമെന്നാണ് നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

ഇല്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. തൊഴിലിടത്തില്‍ മലയാളം സംസാരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് സൂപ്രണ്ടിന്‍റെ വാദം.

No comments