രേവന്ത് റെഡ്ഡി തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍; അസ്ഹറുദ്ദീന്‍ വര്‍ക്കിങ് പ്രസിഡന്‍റ്..!! പുത്തൻ ഉണർവുമായി കോൺഗ്രസ്..
ഹൈദരാബാദ്: മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന പി.സി.സി ഭാരവാഹികളെ എ.ഐ.സി.സി പ്രഖ്യാപിച്ചു. തീപ്പൊരി നേതാവായ രേവന്ത് റെഡ്ഡി എം.പിയാണ് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്‍റ്. 2019ല്‍ ഹുസൂര്‍ നഗറിലുണ്ടായ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഉത്തം കുമാര്‍ റെഡ്ഡി രാജിവെച്ച ഒഴിവിലേക്കാണ് രേവന്തിനെ നിയമിക്കുന്നത്.
എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് പുതിയ കമ്മറ്റിയെ എ.ഐ.സി.സി നിയമിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, ഗീത റെഡ്ഡി, അഞ്ജന് കുമാര്‍ യാദവ്, ടി. ജഗ റെഡ്ഡി, മഹേഷ് കുമാര്‍ ഗൗഡ് എന്നിവരാണ് പുതിയ വര്‍ക്കിങ് പ്രസിഡന്‍റുമാര്‍.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാന്‍ കമ്മിറ്റി ശ്രമിച്ചിട്ടുണ്ട്.
തെലങ്കാനയില്‍ ശക്തമായ സ്വാധീനമുള്ള റെഡ്ഡി വിഭാഗത്തില്‍ നിന്നുതന്നെ അധ്യക്ഷനെ നിയമിക്കുന്ന പതിവ് ഇക്കുറിയും കോണ്‍ഗ്രസ് തെറ്റിച്ചിട്ടില്ല. നിലവിലെ ടി.ആര്‍.സ് ഭരണത്തില്‍ റെഡ്ഡികള്‍ അസംതൃപ്തരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ കമ്മറ്റിയെ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് നിയമിച്ചിരിക്കുന്നത്.
ഒരു കാലത്ത് കോണ്‍ഗ്രസിെന്റ ശക്തി കേന്ദ്രമായിരുന്ന തെലുങ്ക് മണ്ണില്‍ സംസ്ഥാന വിഭജനത്തിന് ശേഷം അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. രണ്ടുതവണയായി ടി.ആര്‍.എസ് ഭരിക്കുന്ന തെലങ്കാനയില്‍ കരുത്തുറ്റ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ 19 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. എന്നാല്‍ ഇതിലേറെപ്പേരും ടി.ആര്‍.എസിലേക്ക് ചേക്കേറിയിരുന്നു.

No comments