Breaking News

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം

 


പാലക്കാട് : കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം. 18നു വയസ്സിനു മുകളിലുള്ളവര്‍ക്കു കോവിഡ് വാക്സീന്‍ റജിസ്റ്റര്‍ ചെയ്യാം എന്ന പേരില്‍ എത്തുന്ന മൊബൈല്‍ സന്ദേശം വ്യാജമാണെന്നു പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താലും അതില്‍ പറഞ്ഞിരിക്കുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താലും മൊബൈല്‍ ഹാക്ക് ചെയ്തേക്കാമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.

https//www.cowin.gov.in എന്ന വെബ്സൈറ്റിലാണു വാക്സീന്‍ റജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി മറ്റൊരു ഏജന്‍സികളെയും ഏല്‍പിച്ചിട്ടില്ലെന്നും അറിയിച്ചു.

No comments