ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
കണ്ണൂര്‍ | ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. യു ഡി എഫ് ഭരണകാലത്ത് കണ്ണൂര്‍ കോട്ടയില്‍ നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.
2016ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്ബ് തിരക്ക് പിടിച്ച് കണ്ണൂര്‍ കോട്ടയില്‍ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിക്കുകയും അതിന്റെ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചിലവഴിക്കുകയും ചെയ്തു.

No comments