Breaking News

പിണറായി - സുധാകരന്‍ ഏറ്റുമുട്ടല്‍: ഒന്നുമറിയില്ലെന്ന്​ മമ്പറം ദിവാകരൻ..!! സുധാകരനെ പറഞ്ഞതിൽ ആലോചിക്കട്ടെ എന്ന് മമ്പറം..

 


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്‍റ്​ ​െക.സുധാകരനും തമ്മില്‍ ബ്രണ്ണന്‍ കോളജ്​ പഠനകാലത്ത്​ നടന്നുവെന്ന്​ പറയുന്ന സംഘട്ടനത്തെക്കുറിച്ച്‌​ തനിക്കൊന്നുമറിയില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ ​മമ്ബറം ദിവാകരന്‍.


1971ല്‍ ഞാനും സുധാകരനും ഒന്നിച്ച്‌​ ​ബ്രണ്ണനില്‍ പഠിച്ചയാളാണ്​. ഞങ്ങളുടെ സീനിയര്‍ ആയിരുന്നു പിണറായി വിജയന്‍. അന്ന്​ കോണ്‍ഗ്രസില്‍ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. ഇന്ദിരാ കോണ്‍ഗ്രസിനൊപ്പമായിരുന്നു ഞാന്‍. സംഘടനാ കോണ്‍​ഗ്രസിലായിരുന്ന കെ. സുധാകരന്‍ അന്ന്​ കെ.എസ്​.യു വിരുദ്ധനായിരുന്നു​.


​പിണറായി വിജയന്‍ ബ്രണ്ണന്‍ കോളജില്‍ വന്നപ്പോള്‍ ചവിട്ടിവീഴ്​ത്തിയെന്ന്​ കെ.സുധാകരന്‍ പറയുന്ന സംഭവത്തെക്കുറിച്ച്‌​ ബ്രണ്ണനിലെ പഠനകാലത്ത്​ ആരും പറഞ്ഞുകേട്ടിട്ടില്ല. അന്ന്​ ഞങ്ങളും ഇടതുപക്ഷവും തമ്മില്‍ നിരവധി സംഘട്ടനം ഉണ്ടായിട്ടുണ്ട്​. മുന്‍മന്ത്രി എ.കെ. ബാലനായിരുന്നു അന്ന്​ ഇടതുവിദ്യാര്‍ഥി സംഘടനയുടെ നേതാവ്​. പിണറായി വിജയ​െന്‍റ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ​കെ. സുധാകരന്‍ പദ്ധതിയിട്ടുവെന്ന​ മുഖ്യമന്ത്രി പിണറായി വിജയ​െന്‍റ വെളിപ്പെടുത്തല്‍ പുതിയ അറിവാണെന്നും അതേക്കുറിച്ച്‌​ പണ്ടും ഇപ്പോഴും ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും മമ്ബറം ദിവാകരന്‍ പറഞ്ഞു.

No comments