Breaking News

വനംകൊള്ള അടക്കം ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉള്ളതെന്നും അത് വിട്ടുകളിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍


കൊച്ചി: വനംകൊള്ള അടക്കം ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉള്ളതെന്നും അത് വിട്ടുകളിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനാവശ്യ വിവാദത്തിന് പിന്നാലെ പോയി മരംമുറി വിവാദം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസോ യു ഡി എഫോ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കതി. ഈ പറയുന്ന ബ്രണ്ണന്‍ കോളേജിലെ വിവാദം നടക്കുന്ന കാലത്ത് താന്‍ ജനിച്ചിട്ട് പോലുമില്ല. അവര്‍ പറയുന്നത് വച്ച്‌ നോക്കുമ്ബോള്‍ സംഭവം കഴിഞ്ഞ് അഞ്ചാറ് മാസം കഴിഞ്ഞാണ് താന്‍ ജനിച്ചതെന്നും അതുകൊണ്ട് തന്നെ ഫ്രാന്‍സിസ് അടക്കം ആരേയും തനിക്കറിയില്ലെന്നും സതീശന്‍ പറഞ്ഞു.


ഇങ്ങനെ ഒരുവിവാദം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എങ്കില്‍ അതിന് പിന്നില്‍ പലതും മറച്ചുവയ്ക്കുക എന്ന ലക്ഷ്യമാണുള്ളത് .

No comments