Breaking News

താന്‍ ബ്രണ്ണന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയാണെന്നും മഹത്തായ പാരമ്ബര്യമുള്ള ഒരു വിദ്യാലയമാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജെന്നും കേന്ദ്ര മന്ത്രി വി. മുരളീധരന്‍

 


താന്‍ ബ്രണ്ണന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയാണെന്നും മഹത്തായ പാരമ്ബര്യമുള്ള ഒരു വിദ്യാലയമാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജെന്നും കേന്ദ്ര മന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും തുടരുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്കെതിരെയാണ് വി മുരളീധരന്‍ രംഗത്തുവന്നത്. ഉത്തര കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ ഒരു കോളേജാണ് ബ്രണ്ണന്‍ കോളേജെന്നും ആ കോളേജ് കേവലം ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കേന്ദ്രമായിരുന്നുവെന്ന് പൊതുജനങ്ങള്‍ക്ക് തോന്നുന്ന തരത്തില്‍ ചരിത്രത്തെ വക്രീകരിക്കാന്‍ ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ കാരണമാകുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

No comments