സുധാകരന് മാനസിക അസ്വാസ്ഥ്യം; ക്വട്ടേഷന്‍ സംഘവും കൊലപാതകവുമായി നടന്നയാളെ എങ്ങനെയാ കെപിസിസി അദ്ധ്യക്ഷനാക്കിയതെന്ന് ഇപി ജയരാജന്‍..
കണ്ണൂര്‍: സുധാകരന്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് മുന്‍ മന്ത്രിയും സി പി എം നേതാവുമായ ഇ പി ജയരാജന്‍. സുധാകരന്‍ നീച മനസിന്‍റെ ഉടമയാണെന്നും രാഷ്ട്രീയപ്രവര്‍ത്തകന് ഉണ്ടാകാന്‍ പാടില്ലാത്ത ദുര്‍ഗുണം ഉള്ളയാളാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.
സുധാകരന്‍ പറയാത്ത കാര്യമാണോ ആ മാദ്ധ്യമം പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാക്കണം. തന്നെ വെടിവച്ച കേസിലെ പ്രതിയെ സംരക്ഷിക്കുന്നത് സുധാകരനാണ്. 17 കൊല്ലം തടവില്‍ കഴിഞ്ഞയാളെ സുധാകരന്‍ സുരക്ഷിത കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. ചെലവ് മുഴുവന്‍ വഹിക്കുന്നത് സുധാകരനാണ്. തന്നെ വധിക്കാന്‍ കൊലയാളികളെ സുധാകരന്‍ വാടകയ്‌ക്കെടുത്തു. തന്നെയല്ല പിണറായിയെ ആണ് സുധാകരന്‍ ഉന്നം വച്ചതെന്നും ജയരാജന്‍ ആരോപിച്ചു.
.ആര്‍ എസ് എസുകാരെയാണ് സുധാകരന്‍ വാടയ്‌കക്കെടുത്തത്. ക്വട്ടേഷന്‍ സംഘവും കൊലപാതകവുമായി നടന്ന ആളെ എങ്ങനെയാ കെപിസിസി അദ്ധ്യക്ഷനാക്കിയതെന്നും ജയരാജന്‍ ചോദിച്ചു. പൊലീസുകാരുടെ സംരക്ഷണയിലാണ് നാല്‍പ്പാടി വാസുവിനെ വെടിവച്ചത്. കരുണാകരന്‍ മുഖ്യമന്ത്രിയായത് കൊണ്ടാണ് സുധാകരന്‍ അന്ന് രക്ഷപ്പെട്ടത്. ഇങ്ങനെ വൃത്തിക്കെട്ട മനസുമായി നടക്കുന്ന ആളാണ് കെ പി സി സി അദ്ധ്യക്ഷനെന്നും ജയരാജന്‍ തുറന്നടിച്ചു.

No comments