Breaking News

ലോകകപ്പ്, ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അയല്‍ക്കാരായ ബംഗ്ലദേശിനെ നേരിടും

 


ലോകകപ്പ്, ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അയല്‍ക്കാരായ ബംഗ്ലദേശിനെ നേരിടും. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത പ്രതീക്ഷകള്‍ അസ്തമിച്ച ഇന്ത്യക്ക് ഇനി മുന്നിലുള്ളത് ഏഷ്യന്‍ കപ്പാണ്. രാത്രി 7.30നാണ് മത്സരം. ഹോട്‌സ്റ്റാര്‍, ജിയോ ടിവി എന്നിവയില്‍ മല്‍സരം സംപ്രേക്ഷണം ചെയ്യും. ഗ്രൂപ്പ് 'ഇ'യില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏഷ്യന്‍ കപ്പിലേക്കുള്ള യോഗ്യത സജീവമായി നിലനിര്‍ത്തണമെങ്കില്‍ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്.

ഇത് രണ്ടാം തവണയാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ ഒരോ ഗോള്‍ വീതം നേടി ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു.

No comments