Breaking News

''തേജസ്വി ഇളയ സ​ഹോദരനെ പോലെ'' ; ആര്‍.ജെ.ഡിയുമായി കൈകോര്‍ക്കുന്നതി​െന്‍റ സൂചന നല്‍കി ചിരാഗ്​..!! കോൺഗ്രസ് മുന്നണിയിലേക്ക്..

 


ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നടക്കുന്ന പൊട്ടിത്തെറികള്‍ക്കിടയിലും ബി.ജെ.പി മൗനം പാലിക്കുന്നതിനിടെ തേജസ്വി യാദവി​െന്‍റ രാഷ്​ട്രീയ ജനതാദളുമായി (ആര്‍.ജെ.ഡി) അടുക്കുന്നതി​െന്‍റ സൂചന നല്‍കി ലോക്​ ജനശക്​തി പാര്‍ട്ടി (എല്‍.ജെ.പി) നേതാവ് ചിരാഗ്​ പാസ്വാന്‍. ​


'എ​െന്‍റ പിതാവും ലാലുജിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ആര്‍.ജെ.ഡി നേതാവ്​ തേജസ്വി യാദവിനെ എനിക്ക്​ കുട്ടിക്കാലം മുതല്‍ അറിയാം.​ ഞങ്ങള്‍ നല്ല സുഹൃത്ത​ുക്കളാണ്​. അവന്‍ എനിക്ക്​ ഇളയ സഹോദരനെ പോലെയാണ്​. ബിഹാറില്‍ തെരഞ്ഞെടുപ്പ്​ വരുന്ന സമയത്ത്​ സഖ്യ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും' -ചിരാഗ്​ ഉദ്ധരിച്ച്‌​ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റി​പ്പോര്‍ട്ട്​ ചെയ്​തു..


കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ എല്‍.ജെ.പി ബിഹാറില്‍ ഭരണം കൈയാളുന്ന ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിനൊപ്പമില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാറിനോടുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന്​ സഖ്യം ഉപേക്ഷിച്ച ചിരാഗ്​ ഒറ്റക്കായിരുന്നു നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്​. നിതീഷിനെതിരെ വോട്ട്​ ചെയ്യാന്‍ അഭ്യര്‍ഥിച്ച ചിരാഗ്​ പക്ഷേ ബി.ജെ.പിയെ പിന്തുണച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.പിക്ക്​ ആകെ ഒരു സീറ്റ്​ മാത്രമാണ്​ നേടാനായത്​.


ജെ.ഡി.യുവിന്​ നാശം വരുത്തി ബി.ജെ.പിക്ക്​ കൂടുതല്‍ സീറ്റ്​ നേടിക്കൊടുക്കുകയായിരുന്നു ത​െന്‍റ ലക്ഷ്യമെന്നും 2025ല്‍ എല്‍.ജെ.പി നില മെച്ചപ്പെടുത്തുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിന്​ ശേഷം ചിരാഗ്​ പറഞ്ഞത്​.


പാര്‍ട്ടിയില്‍ പിതാവി​െന്‍റ സഹോദരന്‍ പശുപതി പരാസുമായുള്ള അധികാര വടംവലി രൂക്ഷമായതിന്​ പിറകേ ബി.ജെ.പി തനിക്കൊപ്പമാണോ അതോ ജെ.ഡി.യുവിനൊപ്പമാണോ എന്ന്​ വ്യക്തമാക്കണമെന്ന്​ ചിരാഗ്​ ആവശ്യപ്പെട്ടിരുന്നു.


ഈ മാസം ആദ്യം​ എല്‍.ജെ.പി എം.പിമാര്‍ ചിരാഗിനെ മാറ്റി പാര്‍ട്ടി സ്​ഥാപകന്‍ റാം വിലാസ്​ പാസ്വാ​െന്‍റ സഹോദരന്‍ പശുപതി പരാസിനെ പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നിയമിച്ചതോടെയാണ്​ കലഹം തുടങ്ങിയത്​.

No comments