Breaking News

ബിഎസ് യെഡിയൂരപ്പ മുഖ്യമന്തി സ്ഥാനം രാജി വെക്കുമോ..?? മകൻ നദ്ധയുമായി കൂടിക്കാഴ്ച നടത്തി..

 


ബംഗളുരു: ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയുമെന്ന് കര്‍ണാടക മുഖ്യമന്തി ബി എസ് യെഡിയൂരപ്പ. ബിജെപി വൈസ് പ്രസിഡന്‍റും മകന്‍ ബി വൈ വിജയേന്ദ്രയും ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പിറ്റേന്നാണ് യെഡിയൂരപ്പ നിലപാടറിയിച്ചത്.


'ദേശീയ നേതൃത്വത്തിന് എന്നില്‍ വിശ്വാസമുള്ളിടത്തോളം കാലം താന്‍ മുഖ്യമന്ത്രിയായി തുടരും. പുറത്തുപോകാന്‍ അവര്‍ പറയുന്ന നിമിഷം ഞാന്‍ രാജിവെക്കും. തുടര്‍ന്നുള്ള കാലം സംസ്ഥാനത്തിന്‍റെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകും.


എന്‍റെ നിലപാട് വ്യക്തമാണ്. അവര്‍ എനിക്ക് ഒരു അവസരം തന്നു. അത് പരമാവധി നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഞാന്‍.


മറ്റെല്ലാം ദേശീയ നേതൃത്വത്തിന്‍റെ കൈകളിലാണ്', യെഡിയൂരപ്പ പ്രതികരിച്ചു.


പകരക്കാനില്ലാത്ത പ്രശ്‌നം കൊണ്ടല്ല താന്‍ രാജിവയ്ക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'രാജ്യത്തെ ഏതൊരു സംസ്ഥാനത്തും ഒരു പകരക്കാരന്‍ ഉണ്ടാകും. കര്‍ണാടകയില്‍ അങ്ങനെയൊരാള്‍ ഇല്ലെന്ന് ഞാന്‍ കരുതുന്നില്ല. കേന്ദ്ര നേതൃത്വത്തിന് എന്നില്‍ വിശ്വാസമുള്ളിടത്തോളം ഞാന്‍ തുടരും', യെഡിയൂരപ്പ പറഞ്ഞു.

No comments