കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍.
കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍. കോവിഡ് വ്യാപന കര്‍വ് താഴ്ന്നതിനാല്‍ ഉപാധികളോടെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി പിന്നീട് താഴേക്കുവരുന്നതാണ് ഒരു പകര്‍ച്ചവ്യാധിയുടെ തരംഗം. ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് രോഗവ്യാപനത്തിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥ. കേരളത്തില്‍ ഈ ഘട്ടം കഴിഞ്ഞെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏപ്രില്‍ 28 നാണ് കേരളത്തില്‍ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്. പിന്നീട് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയര്‍ന്നു. മേയ് 12 നാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

No comments