കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനായി ഡിസംബര്‍ മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനായി ഡിസംബര്‍ മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. മെയ് ആറാം തീയതി മുതല്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ കുറവുണ്ടാകുന്നതായും കേന്ദ്രം അറിയിക്കുന്നു. കൊവിഡ് കേസുകള്‍ കുറയുമ്ബോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂവെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് വ്യക്തമാക്കി.
ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂ.അദ്ദേഹം പറയുന്നു.

No comments