Breaking News

ദേശീയ പണിമുടക്ക് ; എസ്‌ബിഐ ബാങ്ക് അടിച്ചുതകര്‍ത്തു


തിരുവനന്തപുരം : സമരാനുകൂലികള്‍ എസ്‌ബിഐ ബാങ്ക് അടിച്ചുതകര്‍ത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ എസ്‌ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകര്‍ത്തു. മാനേജര്‍ പോലീസിന് പരാതി കൈമാറിയിട്ടുണ്ട് . പതിനെട്ടോളം ആളുകളാണ് ആക്രമണം നടത്തിയെയതെന്ന് മാനേജര്‍ പറഞ്ഞു.
ബാങ്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാണോ എന്ന കാര്യത്തില്‍ അധികൃതര്‍ ആശങ്കയിലാണ്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

No comments